മാഞ്ഞൂര്‍ പഞ്ചായത്ത് ബജറ്റിൽ കൃഷിക്ക് മുൻഗണന
1537016
Thursday, March 27, 2025 6:55 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂകാലാ അവതരിപ്പിച്ചു. പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് അധ്യക്ഷത വഹിച്ചു. 36,43,16, 083 രൂപ വരവും 35,05,62,800 രൂപ ചെലവും 1,37,53,283 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
തനതു ഫണ്ട് വരുമാനം 4,25,27,500 രൂപ പ്രതീക്ഷിക്കുന്ന ബജറ്റില്‍ പദ്ധതി വിഹിതത്തില്‍ നിന്ന് കൃഷി, മൃഗസംരക്ഷണം എന്നിവയ്ക്കു പ്രഥമ പരിഗണന നല്‍കുന്നതാണ്. ടൂറിസത്തിനും ബജറ്റില്‍ സുപ്രധാന പരിഗണണന നല്‍കിയിട്ടുണ്ട്.
സമഗ്ര നെല്‍കൃഷി വികസനം, ക്ഷീര വികസനം, ശുചിത്വം, മാലിന്യസംസ്കരണം എന്നിവയ്ക്കും സമഗ്രമായ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഭവന നിര്‍മാണ പദ്ധതികള്‍ക്ക് 3.50 കോടി രൂപയും വകയിരുത്തി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.75 കോടി രൂപയുടെ പ്രവൃത്തികള്‍ നടപ്പാക്കും. സമകാലിക പ്രസക്തി മുന്നില്‍കണ്ടു രാസലഹരിമുക്ത പഞ്ചായത്ത് എന്ന പദ്ധതിയും ജെൻഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികളും ആവിഷ്കരിക്കും.