നിയന്ത്രണംവിട്ട കാർ വേലിയിലേക്ക് ഇടിച്ചുകയറി
1537014
Thursday, March 27, 2025 6:55 AM IST
വൈക്കം: നിയന്ത്രണംവിട്ട കാർ റോഡരികിലെ ദിശാബോർഡ് തകർത്ത് വേലിയിലിടിച്ചുനിന്നു. കാറിലുണ്ടായിരുന്ന സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 12ന് തോട്ടകം പള്ളിക്കു സമീപമായിരുന്നു അപകടം. തലയാഴം ഭാഗത്തുനിന്നു വൈക്കത്തേക്ക് വരികയായിരുന്ന വൈക്കം സ്വദേശി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
കൊടുംവളവോടു കൂടിയ ഭാഗത്തായിരുന്നു അപകടം. അപകടസമയത്ത് കാൽ നടയാത്രക്കാരും മറ്റ് വാഹനങ്ങളും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു.