മദ്യവിരുദ്ധ ഞായര്‍ ആചരണം
1537013
Thursday, March 27, 2025 6:55 AM IST
കൈപ്പുഴ: കെസിബിസി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെംപറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മദ്യവിരുദ്ധ ഞായര്‍ ആചരണം കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടത്തി. കോട്ടയം അതിരൂപത ചെയര്മാന് ഫാ. മാത്യു കുഴിപ്പിള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൈപ്പുഴ ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ എക്സൈസ് റേഞ്ച് ഓഫീസര്‍ വി.വി. പ്രിയ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി.
“അമൂല്യം ജീവിതം, അരുത് ലഹരി’’ എന്ന പുസ്തകം സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്ക് അതിരൂപത സെക്രട്ടറി ജോസ് ഫിലിപ്പ് പാട്ടക്കണ്ടത്തില്‍ വിതരണം ചെയ്തു. അതിരൂപത പ്രസിഡന്റ് ജോസ്മോന് പുഴക്കരോട്ട് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുട്ടികളെ പ്രതിനിധീകരിച്ച് അല്‍ഫോന്‍സാ മനോ ലഹരിവിരുദ്ധ സന്ദേശം നല്കി. സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര് ഷാജി കണ്ണാലയില്‍, അസിസ്റ്റന്റ് വികാരി ഫാ. സുമല്‍ ഇലവുങ്കല്ച്ചാല്, സിസ്റ്റര്‍ ആഷ്ലി, ബിജു മുണ്ടക്കല്‍, റോയി കോട്ടയരികില്‍, ജോസ് കണിയാംപറമ്പില്‍, ജോസ് കുരിക്കാല എന്നിവര്‍ പ്രസംഗിച്ചു.