ആശാ പ്രവർത്തകരുടെ സമരം: കോൺഗ്രസ് ധർണ നടത്തി
1537010
Thursday, March 27, 2025 6:55 AM IST
തലയോലപ്പറമ്പ്: ആശാ പ്രവർത്തകരുടെ വേതന വർധന ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അംഗീകരിച്ചു സമരം ഒത്തുതീർ പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പ് പഞ്ചായത്ത് ഓഫീസ് പിടിക്കൽ ധർണ നടത്തി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഷിബു ധർണാസമരം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.ജെ. സണ്ണി അധ്യക്ഷത വഹിച്ചു.
പി.കെ. ദിനേശൻ, ഐഎൻടിയുസി റീജണൽ പ്രസിഡന്റ് അഡ്വ.പി.വി. സുരേന്ദ്രൻ, ബ്ലോക്ക് ഭാരവാഹികളായ എസ്. ജയപ്രകാശ്, ടി.പി. അരവിന്ദാക്ഷൻ, സി.കെ. വാസുദേവൻ, എസ്. ശ്യാംകുമാർ, റഷീദ് മങ്ങാടൻ, ടി.വി. സുരേന്ദ്രൻ, സി.എസ്. സലിം, തോമസ് മുണ്ടയ്ക്കൽ, കെ.കെ. കൃഷ്ണകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റെജി മേച്ചേരിൽ, രാഗിണി ഗോപി, രമണി മോഹൻദാസ് , ലയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളൂർ: ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും വേതന വർധനവടക്കമുള്ള ആനുകൂല്യങ്ങൾ അംഗീകരിച്ചു സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ പഞ്ചായത്ത് ഓഫീസ് പിടിക്കൽ ധർണ നടത്തി.
വി.സി. ജോഷി അധ്യക്ഷതയിൽ നടന്ന ധർണാ സമരം അഡ്വ.പി.പി. സിബിച്ചൻ ഉദ്ഘാടനം ചെയ്തു.
ജയിംസ് ജോസഫ്, കുര്യാക്കോസ് തോട്ടത്തിൽ,എം. ആർ. ഷാജി, മർസു താഹ, കെ.പി. ജോസ്, ലീല ചെറുകുഴി, വി.പി. മുരളീധരൻ,മനോജ് കെ.തൈപ്പറമ്പിൽ, ജയേഷ് മാമ്പള്ളി, നിയാസ് കുടിയനേഴത്ത്, സുമ തോമസ്, ബി. സുകുമാരൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം: നഗരസഭാ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചും ആശ പ്രവർത്തകർക്കും അങ്കണവാടി ജീവനക്കാർക്കും പിന്തുണ പ്രഖ്യാപിച്ചും വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. വൈക്കം നഗരസഭയ്ക്ക് മുന്നിൽ നടന്ന ധർണാസമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.എ. സനീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോണി സണ്ണി അധ്യക്ഷത വഹിച്ചു.
അയ്യേരിസോമൻ, എം. ടി. അനിൽകുമാർ,രേണുക രതീഷ്, ജോർജ് വർഗീസ്, കെ.എം. രാജപ്പൻ,വി.അനൂപ് , കെ.വി. സുപ്രൻ, പി.എൻ. കിഷോർ കുമാർ, മോഹനൻ നായർ, എ. ഷാനവാസ്, രാധിക ശ്യാം, പി.ഡി. ബിജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.