ക്ഷേമത്തിനും അഗ്രോ ടൂറിസത്തിനും പ്രാധാന്യം നൽകി കുമരകം
1536992
Thursday, March 27, 2025 6:44 AM IST
കുമരകം: പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർഷ ബൈജു ഇന്നലെ അവതരിപ്പിച്ചു. 52,45,81,657 രൂപ വരവും, 47,95,78,000 രൂപ ചെലവും 4,50,03,657 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
കാർഷിക മേഖലയുടെയും മുതിര്‍ന്ന പൗരന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, അഗ്രോ ടൂറിസം എന്നീ മേഖലകള്‍ക്കാണ് ബജറ്റിൽ പ്രാധാന്യം നല്കുന്നുത്.
ഉത്പാദന മേഖല 1,88,75,000, സേവനമേഖല 1,50,50,000, പശ്ചാത്തലമേഖല 2,39,50,000 എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു അധ്യക്ഷത വഹിച്ചു.