കൈ​​​​പ്പു​​​​ഴ: കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത ടെം​​​​പ​​​​റ​​​​ന്‍സ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ഞാ​​​​യ​​​​ര്‍ ആ​​​​ച​​​​ര​​​​ണം കൈ​​​​പ്പു​​​​ഴ സെ​​​​ന്‍റ് ജോ​​​​ര്‍ജ് ഫൊ​​​​റോ​​​​നാ പ​​​​ള്ളി​​​​യി​​​​ല്‍ ന​​​​ട​​​​ത്തി. കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത ചെ​​​​യ​​​​ര്‍മാ​​​​ന്‍ ഫാ. ​​​​മാ​​​​ത്യു കു​​​​ഴി​​​​പ്പി​​​​ള്ളി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ കൂ​​​​ടി​​​​യ യോ​​​​ഗ​​​​ത്തി​​​​ല്‍ കൈ​​​​പ്പു​​​​ഴ ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി ഫാ. ​​​​സാ​​​​ബു മാ​​​​ലി​​​​ത്തു​​​​രു​​​​ത്തേ​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍വ​​​​ഹി​​​​ച്ചു. ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ എ​​​​ക്‌​​​​സൈ​​​​സ് റേ​​​​ഞ്ച് ഓ​​​​ഫീ​​​​സ​​​​ര്‍ വി.​​​​വി. പ്രി​​​​യ ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ ക്ലാ​​​​സ് ന​​​​ട​​​​ത്തി.

‘അ​​​​മൂ​​​​ല്യം ജീ​​​​വി​​​​തം, അ​​​​രു​​​​ത് ല​​​​ഹ​​​​രി’ എ​​​​ന്ന പു​​​​സ്ത​​​​കം സ​​​​ണ്‍ഡേ സ്‌​​​​കൂ​​​​ള്‍ കു​​​​ട്ടി​​​​ക​​​​ള്‍ക്ക് അ​​​​തി​​​​രൂ​​​​പ​​​​ത സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​സ് ഫി​​​​ലി​​​​പ്പ് പാ​​​​ട്ട​​​​ക്ക​​​​ണ്ട​​​​ത്തി​​​​ല്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ്‌​​​​മോ​​​​ന്‍ പു​​​​ഴ​​​​ക്ക​​​​രോ​​​​ട്ട് ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ പ്ര​​​​തി​​​​ജ്ഞ ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ത്തു.

കു​​​​ട്ടി​​​​ക​​​​ളെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് അ​​​​ല്‍ഫോ​​​​ന്‍സാ മ​​​​നോ ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ സ​​​​ന്ദേ​​​​ശം ന​​​​ല്‍കി. സ​​​​ണ്‍ഡേ സ്‌​​​​കൂ​​​​ള്‍ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ര്‍ ഷാ​​​​ജി ക​​​​ണ്ണാ​​​​ല​​​​യി​​​​ല്‍, അ​​​​സി​​​​സ്റ്റ​​​​ന്‍റ് വി​​​​കാ​​​​രി ഫാ. ​​​​സു​​​​മ​​​​ല്‍ ഇ​​​​ല​​​​വു​​​​ങ്ക​​​​ല്‍ച്ചാ​​​​ല്‍, സി​​​​സ്റ്റ​​​​ര്‍ ആ​​​​ഷ്‌​​​​ലി, ബി​​​​ജു മു​​​​ണ്ട​​​​ക്ക​​​​ല്‍, റോ​​​​യി കോ​​​​ട്ട​​​​യ​​​​രി​​​​കി​​​​ല്‍, ജോ​​​​സ് ക​​​​ണി​​​​യാം​​​​പ​​​​റ​​​​മ്പി​​​​ല്‍, ജോ​​​​സ് കു​​​​രി​​​​ക്കാ​​​​ല എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.