എംജി സര്‍വകലാശാല-ഐഐഎംആര്‍ സഹകരണത്തിന് ധാരണ
1536989
Thursday, March 27, 2025 6:44 AM IST
കോട്ടയം: പഠന, ഗവേഷണ മേഖലകളില്‍ സഹകരിക്കുന്നതിന് എംജി സര്‍വകലാശാലയും ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ് റിസര്‍ച്ചും(ഐഐഎംആര്‍) തമ്മില്‍ ധാരണയായി. എംജി സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ഐഐഎംആര്‍ ഡയറക്ടര്‍ ഡോ. താര സത്യവതിയുമാണ് ധാരാണാപത്രത്തില്‍ ഒപ്പുവച്ചത്.
ഇതോടനുബന്ധിച്ചു നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, ഐഐഎംആര്‍ ഡയറക്ടര്‍ ഡോ.ആര്. താര സത്യവതി, സ്റ്റുഡന്റ്സ്-എച്ച്ആര്‍എം കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. ആര്. സഞ്ജന,
നോഡല്‍ ഓഫീസര്‍ ഡോ.ജെ. സ്റ്റാന്‍ലി, ഡോ.ബി. അമാസിദ്ധ, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ.എന്‍. ഗണപതി, എംജി സര്‍വകലാശാലാ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. കെ. ജയചന്ദ്രന്, സ്കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ.എം.എസ്. ജിഷ തുടങ്ങിയവർ പങ്കെടുത്തു.