അകലക്കുന്നത്ത് സൗജന്യ സ്തനാര്‍ബുദ പരിശോധന 29ന്
1536988
Thursday, March 27, 2025 6:44 AM IST
അകലക്കുന്നം: ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ 29നു കാന്‍സര്‍ ബോധവത്കരണ സെമിനാറും സൗജന്യ സ്തനാര്‍ബുദ പരിശോധനയും നടക്കും. കൊഴുവനാല്‍ റോട്ടറിക്ലബ് അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെയും മുണ്ടന്‍കുന്ന് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് പ്രസിഡന്റ് ആന്റണി ജേക്കബ് അടയ്ക്കാമുണ്ടയ്ക്കല്‍ അധ്യക്ഷത വഹിക്കും. നിഷ ജോസ് കെ. മാണി മുഖ്യപ്രഭാഷണം നടത്തും.
ഡോ. മഞ്ചി മാത്യു, ഡോ. ടെസി കുര്യന്, ഡോ. വിമി ഇക്ബാല്‍ എന്നിവര്‍ പ്രസംഗിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം സ്വാഗതവും ക്ലബ് സെക്രട്ടറി തോമസ്കുട്ടി മോനിപ്പള്ളി നന്ദിയും പറയും.