കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ യുവതിക്ക് അപൂര്‍വ ശസ്ത്രക്രിയ
1536984
Thursday, March 27, 2025 6:44 AM IST
കോട്ടയം: കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ 25 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ. വയറുവേദനയ്ക്കും ശരീരഭാരം കൂടിയതിനും ചികിത്സ തേടിയാണ് യുവതി ഗൈനക്കോളജി വിഭാഗത്തിലെത്തിയത്. വിശദ പരിശോധനയെത്തുടർന്ന് നടത്തിയ സ്കാനിംഗിൽ 21 സെന്റിമീറ്റര്‍ വലിപ്പമുള്ള അണ്ഡാശയ നീര്‍ക്കെട്ട് കണ്ടെത്തി.
കീ-ഹോള്‍ ശസ്ത്രക്രിയയിലുടെ രണ്ടു ലിറ്റര്‍ ഫ്ളൂയിഡ് നീക്കം ചെയ്യുകയും അണ്ഡാശയം നിലനിര്‍ത്തി സിസ്റ്റ് മാത്രം നീക്കുകയും ചെയ്തു. പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത യുവതി മൂന്നാം ദിവസം വീട്ടിലേക്കു മടങ്ങി. വലിയ അണ്ഡാശയ മുഴകള്‍ക്കു കീ-ഹോള്‍ ശസ്ത്രക്രിയയിലുടെ മുഴ മാത്രമായി നീക്കം ചെയ്യുക എന്നത് വളരെ അപൂര്‍വമാണ്.
ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക് സര്‍ജനുമായ ഡോ.വൈ.എസ്. സുശാന്ത്, ചീഫ് അനസ്തെറ്റിസ്റ്റ് ഡോ. സന്തോഷ് സഖറിയ, അനസ്തെറ്റിസ്റ്റ് ഡോ. ആനി, ഒടി നഴ്സുമാര്‍ തുടങ്ങിയവര്‍ ശസ്ത്രക്രിയയില്‍ പങ്കെടുത്തു.