ജോസ് ടി. പാമ്പയ്ക്കല്‍ ഓര്‍മയായി
1536468
Wednesday, March 26, 2025 12:00 AM IST
കൊല്ലപ്പള്ളി: ആറു പതിറ്റാണ്ടുകാലം കൊല്ലപ്പള്ളിയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ജോസ് ടി. പാമ്പയ്ക്കല്‍ ഓര്‍മയായി.
1967 മുതല്‍ കൊല്ലപ്പള്ളിയിലെ പൊതുസമൂഹത്തിനു ജോസ് നൽകിയ സംഭാവനകള്‍ ചെറുതല്ല. നാടക നടനും സംവിധായകനുമായിരുന്നു. നിരവധി നാടകമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിൽ മുന്നിൽനിന്നു. അഞ്ചു പതിറ്റാണ്ട് പ്രഫഷണല്‍ കമന്ററി അനൗണ്സ്മെന്ററുമായിരുന്നു. കൊല്ലപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, പാലാ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സെക്രട്ടറി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മീനച്ചില്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി കണ്‍വീനര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
കൊല്ലപ്പള്ളി കപ്പേളയിലെ വിശുദ്ധ അന്തോനീസിന്റെ ജൂബിലിത്തിരുനാളിന്റെ മുഖ്യ നടത്തിപ്പുകാരനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഓള് കേരള പ്രോഗ്രാം ഏജന്റ്സ് അസോസിയേഷന് സംസ്ഥാന ഭാരവാഹിയായും അന്തീനാട് ചൈതന്യ റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ്, രക്ഷാധികാരി, ഉപാസന നാടക സമിതി സ്ഥാപക ന്, കൊല്ലപ്പള്ളി വൈസ്മെന്‍ ക്ലബ് സ്ഥാപകരിലൊരാൾ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.സംസ്കാരം നാളെ രാവിലെ പത്തിന് അന്തീനാട് സെന്റ് ജോസഫ് പള്ളിയില്‍ നടക്കും.