പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ പങ്ക് നിര്‍ണായകം: ജില്ലാ കളക്ടര്‍
1537029
Thursday, March 27, 2025 7:04 AM IST
ചങ്ങനാശേരി: പ്രശ്നങ്ങളെ ശാസ്ത്രീയമായി പരിഹരിക്കുന്നതിന് പ്രഫഷണല്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ പങ്ക് നിര്‍ണായകമാണെന്ന് കോട്ടയം കളക്ടര്‍ ജോണ്‍ വി. സാമുവല്‍. കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെയും ചങ്ങനാശേരി എസ്ബി കോളജിന്റെയും എക്സൈസ് വകുപ്പിന്റെയും ജില്ലയിലെ വിവിധ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്ക് ദിനാചരണത്തിന്റെയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എസ്ബി കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് അധ്യക്ഷത വഹിച്ചു. ഇന്ത്യ നെറ്റ്വര്‍ക്ക് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് സെക്രട്ടറി ജനറല്‍ ഡോ. ഐപ്പ് വര്‍ഗീസ് ആമുഖസന്ദേശവും ക്യാപ്സ് ജനറല്‍ സെക്രട്ടറി സേവ്യര്‍കുട്ടി ഫ്രാന്‍സിസ് സോഷ്യല്‍ വര്‍ക്ക് ദിന സന്ദേശവും നല്കി. വൈസ് പ്രസിഡന്റ് എം.ബി. ദിലീപ് കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ക്യാപ്സ് കോട്ടയം പ്രസിഡന്റ് സജോ ജോയി, എസ്ബി കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. ദീപക് ജോസഫ്, വിമുക്തി മിഷന് കോ-ഓര്‍ഡിനേറ്റര്‍ ബെന്നി സെബാസ്റ്റ്യന്‍, ഡോ. എലിസബത്ത് അലക്സാണ്ടര്‍, ഡോ. ജെയ്സണ്‍ ആലപ്പാട്ട്, പ്രശാന്ത് എസ്., സിസ്റ്റര്‍ ശാലിനി സിഎംസി, അനൂപ് പി.ജെ., വിദ്യാര്‍ഥി പ്രതിനിധി ഗൗരിനന്ദന ഐ. എന്നിവര്‍ പ്രസംഗിച്ചു.