അരുവിത്തുറ കോളജിൽ യൂണിയൻ ബജറ്റ് അവലോകനം സംഘടിപ്പിച്ചു
1536416
Tuesday, March 25, 2025 2:41 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2025 യൂണിയൻ ബജറ്റ് അവലോകന പരിപാടി സംഘടിപ്പിച്ചു. ഫിസ്ക്കൽ ഫോർ സൈറ്റ് എന്ന പരിപാടിയിൽ നയവും വികസനവും ജനങ്ങളും എന്ന വിഷയത്തിലാണ് സംവാദം നടന്നത്.

പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി, പ്രോഗ്രാം കോഓർഡിനേറ്റർ ബിനോയ് സി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

യൂണിയൻ ബജറ്റിന്റെ ഗുണദോഷ വശങ്ങൾ വിദ്യാർഥികൾ പരിപാടിയിൽ അവതരിപ്പിച്ചു. ശക്തമായ വാദപ്രതിവാദങ്ങൾക്കും പരിപാടി വേദിയായി.