നെല്ല് സംഭരണം കാര്യക്ഷമമാക്കണം: കൊടിക്കുന്നില്‍ സുരേഷ് എംപി
1536382
Tuesday, March 25, 2025 8:08 AM IST
ചങ്ങനാശേരി: താലൂക്കിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. കൃഷി വകുപ്പിന്റെയും സിവില്‍ സപ്ലൈസ് വകുപ്പിന്റെയും അനാസ്ഥയാല്‍ പ്രദേശത്ത് നെല്ല് സംഭരണം നിലച്ച അവസ്ഥയാണ് നിലവിലുള്ളത്.
കുറിച്ചി കൃഷിഭവന്റെ പരിധിയില്‍ 75 ഏക്കറിലെ കൊയ്ത്ത് നടന്നിട്ടു 15 ദിവസമായി. എന്നാല്‍, ഇതുവരെ സംഭരണം പൂര്‍ത്തിയായില്ല. സംഭരണം വൈകുന്നതോടെ നെല്ലുവില തകര്‍ന്നേക്കുമെന്ന ഭീതി കര്‍ഷകര്‍ ഉയര്‍ത്തുന്നു.
കൃഷി വകുപ്പ് സിവില്‍ സപ്ലൈസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ഉടന്‍ യോഗം ചേർന്ന് പ്രശ്നപരിഹാരം കണ്ടെത്തണമെന്നും എംപി ആവശ്യപ്പെട്ടു.