കഞ്ചാവുമായി യുവാക്കൾ പിടിയിൽ
1536380
Tuesday, March 25, 2025 8:08 AM IST
തലയോലപ്പറമ്പ്: തലയോലപറമ്പിൽ വിവിധ കേസുകളിലായി മൂന്നു പേരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു. ഏനാടി നാലു കൊടിയിൽ ബിബിൻ, വയനാട് നടവയൽ ഇളംതോട്ടത്തിൽ അമൽ(27),ബ്രഹ്മമംഗലം മറുത്തൂരിൽ ആൽബിൻ സണ്ണി എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം എസ് എച്ച് ഒ വിപിന്‍ ചന്ദ്രന്, എ എസ് ഐ രതീഷ്, സിപിഒ മനീഷ്, ഡിവിആർ സിപിഒ മനീഷ്, ഹോം ഗാർഡ് പ്രതാപൻ,ഡാൻസാഫ് ടീംഎന്നിവർ ചേർന്ന് നീര്‍പ്പാറ ബോര്‍ഡര്‍ ചെക്കിംഗ് ഡ്യൂട്ടിയില്‍ വാഹന പരിശോധന നടത്തിവരുന്നതിനിടെയാണ് പ്രതികളിൽനിന്നു കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.