വൈദ്യുതി പോസ്റ്റുകൾ തെങ്ങു വീണ് തകർന്നു
1534072
Tuesday, March 18, 2025 2:51 AM IST
കുമരകം: ഇന്നലെ വൈകുന്നേരം വീശിയടിച്ച ശക്തമായ കാറ്റിൽ തെങ്ങുകടപുഴകി വൈദ്യുതി ലൈനിലേക്കു വീണ് മൂന്ന് വൈദ്യുതിപോസ്റ്റുകളും ലൈനും തകർന്നു. കുമരകം സെന്റ് ജോൺസ് വടക്കുംകര പള്ളിയുടെ പള്ളിച്ചിറ കവലയ്ക്കു പടിഞ്ഞാറ് ഭാഗത്ത് കായൽത്തീരത്തുള്ള കുരിശടിക്ക് സമീപമാണ് സംഭവം.
തെങ്ങും വൈദ്യുതി പോസ്റ്റും ലൈനും മാർഗതടസം സൃഷ്ടിച്ച് വഴിയിൽ കിടക്കുകയാണ്. വൈദ്യുതി ജീവനക്കാരെത്തി ലൈൻ വിച്ഛേദിച്ച് അപകടം ഒഴിവാക്കി. ഇന്ന് പോസ്റ്റകളും ലൈനും പുനഃസ്ഥാപിച്ച് പ്രദേശത്തെ വൈദ്യുതി വിതരണം പുനരാരംഭിക്കുമെന്ന് എ.ഇ. അറിയിച്ചു