ഇസിഎച്ച്എസ് സേവനങ്ങൾ ഇനി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിലും
1533975
Tuesday, March 18, 2025 12:07 AM IST
മുണ്ടക്കയം: വിരമിച്ച സൈനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം സേവനങ്ങൾ ലഭിക്കുന്ന പദ്ധതിക്ക് തുടക്കമായി.
സ്കീമിന്റെ ഉദ്ഘാടനം ബ്രിഗേഡിയർ എം.ഡി. ചാക്കോ നിർവഹിച്ചു. മുണ്ടക്കയം എക്സ് സർവീസ് ലീഗ് പ്രസിഡന്റ് കെ.ടി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
എംഎംടി ആശുപത്രി ഡയറക്ടർ ഫാ. സോജി തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി ആന്റണി ജോസഫ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ, വി.ടി. ചാക്കോ, ക്യാപ്റ്റൻ റോബർട്ട്, എൻ.ടി. ചെറിയാൻ, ജോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം എക്സ് സർവീസ് ലീഗ് യൂണിറ്റിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വിരമിച്ച സൈനികർക്ക് ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആശുപത്രിയെ ഇസിഎച്ച്എസ് പാനലിൽ ഉൾപ്പെടുത്തിയത്. ഇതോടെ പദ്ധതി അംഗങ്ങൾക്ക് ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കാതെ മുണ്ടക്കയത്തുതന്നെ വിദഗ്ധ ചികിത്സ നൽകാൻ അവസരം ലഭിക്കും.