ലോക ഉപഭോക്തൃദിനം ആചരിച്ചു
1533930
Monday, March 17, 2025 7:40 AM IST
ചങ്ങനാശേരി: കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആൻഡ് സിറ്റിസണ്‍സ് റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഉപഭോക്തൃദിനാഘോഷം ചങ്ങനാശേരി റവന്യൂ ടവറില്‍ നടന്നു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി നഗരസഭയിലെ ആശാവര്‍ക്കര്‍മാരെയും എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി.ആര്. വേണുഗോപാലിനെയും ചടങ്ങില്‍ ആദരിച്ചു.
വി.ആര്. രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിംസ് കലാവടക്കന്‍, ജനറല്‍ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ. പ്രസീത, കെ. മാധവന്‍പിള്ള, വി.ജെ. ലാലി, പി.എന്‍. നൗഷാദ്, നൈനാന് തോമസ്, ആര്‍ജെ മത്തായി, ഷെമി ബഷീര്‍, ഡൂപ ജയിംസ്, ചാക്കോ പി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.