വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ ആധാർ സേവാകേന്ദ്രം പ്രവർത്തനമാരംഭിച്ചു
1534067
Tuesday, March 18, 2025 2:40 AM IST
വാഴൂർ: കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സിഎസ്സി (കോമൺ സർവീസ് സെന്റർ) യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആധാർ സേവാ കേന്ദ്രം വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആധാർ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു.
വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ലതാ ഷാജൻ, ലതാ ഉണ്ണിക്കൃഷ്ണൻ, രഞ്ജിനി ബേബി, ശ്രീജിത്ത് വെള്ളാവൂർ, ബി. രവീന്ദ്രൻ നായർ, സെക്രട്ടറി പി.എൻ. സുജിത്, ജിനൊ ചാക്കോ, ജിതിൻ കെ. നായർ എന്നിവർ പ്രസംഗിച്ചു.
കേരളത്തിൽ ആകെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്കു മാത്രമാണ് ആധാർ സേവാ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. പുതിയ ആധാർ എൻറോൾമെന്റ്, മാൻഡേറ്ററി അപ്ഡേറ്റ്, കുട്ടികളുടെ ആധാർ എന്നിവ സൗജന്യമായും ബയോമെട്രിക് അപ്ഡേറ്റ് - 100 രൂപ, ഡെമോഗ്രാഫിക് അപ്ഡേറ്റ്- 50 രൂപ, ഇ-ആധാർ ഡൗൺലോഡ് 30 രൂപ നിരക്കിലും ഇവിടെ ചെയ്തു കൊടുക്കും.