ഇന്‍ഫാം പൊന്‍കുന്നം താലൂക്ക് അസംബ്ലി
1533658
Sunday, March 16, 2025 11:50 PM IST
പൊന്‍കുന്നം: ഇന്‍ഫാം പൊന്‍കുന്നം കാര്‍ഷിക താലൂക്ക് അസംബ്ലി കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുല്‍ത്തകിടിയേല്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ഡയറക്ടര്‍ ഫാ. മാത്യു പനച്ചിക്കൽ അധ്യക്ഷത വഹിച്ചു.
പൊന്‍കുന്നം കാര്‍ഷിക താലൂക്ക് രക്ഷാധികാരി ഫാ. തോമസ് പൂവത്താനിക്കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഇളങ്ങുളം ഗ്രാമസമിതി ഡയറക്ടര്‍ ഫാ. ഡാര്വിന് വാലുമണ്ണേല്‍, പൊന്‍കുന്നം കാര്‍ഷിക താലൂക്ക് ജോയിന്റ് ഡയറക്ടര്‍ ഫാ. മാത്യു പുത്തന്‍പറമ്പില്‍, സംസ്ഥാന ട്രഷറര്‍ തോമസ് മാത്യു തുപ്പലഞ്ഞിയില്‍, താലൂക്ക് പ്രസിഡന്റ് മാത്യുക്കുട്ടി തൊമ്മിത്താഴെ, ഇളങ്ങുളം ഗ്രാമസമിതി പ്രസിഡന്റ് ജോസ് പൂവത്തിന്മൂട്ടില് എന്നിവര്‍ പ്രസംഗിച്ചു. പൊന്‍കുന്നം കാര്‍ഷിക താലൂക്കിന്റെ കീഴിലുള്ള 14 ഗ്രാമസമിതികളും അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അടുത്ത വര്‍ഷം നടപ്പിലാക്കുന്ന കര്‍മപദ്ധതികളും അവതരിപ്പിച്ചു.