ലഹരിവിരുദ്ധ പ്രചാരണവും പഠനോത്സവ സമാപനവും
1533976
Tuesday, March 18, 2025 12:07 AM IST
പഴയിടം: പഴയിടം സെന്റ് മൈക്കിൾസ് യുപി സ്കൂളും ജയ പബ്ലിക് ലൈബ്രറിയും സംയുക്തമായി ലഹരിവിരുദ്ധ പ്രചാരണവും പഠനോത്സവ സമാപനവും നടത്തി. പ്രചാരണ സമ്മേളനം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജോളി പി. ചാക്കോ, ലൈബ്രറി പ്രസിഡന്റ് സിൽവിച്ചൻ ജേക്കബ്, പിടിഎ പ്രസിഡന്റ് എച്ച്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് ഫ്ലാഷ് മോബ്, ഓട്ടൻ തുള്ളൽ, പാട്ട്, നൃത്തം, പ്രസംഗം, സ്കിറ്റ് തുടങ്ങി വിവിധ പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.