കോട്ടയം ടെക്സ്റ്റൈൽസ് ഉടൻ തുറന്നു പ്രവർത്തിക്കണം: കേരള കോൺഗ്രസ്
1534058
Tuesday, March 18, 2025 2:31 AM IST
കാണക്കാരി: കോട്ടയം ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്രയമായ കോട്ടയം ടെക്സ്റ്റൈൽസ് തുറന്നു പ്രവർത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് കാണക്കാരി മണ്ഡലം പ്രവർത്തക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യവസായസ്ഥാപനങ്ങൾ അടച്ചുപൂട്ടി യുവാക്കളുടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന സർക്കാർ നയം തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് മണ്ഡലം പ്രവർത്തക സമ്മേളനത്തിന്റെയും വജ്രജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് റോയി ചാണകപ്പാറ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസിന്റെ ആദ്യകാല പ്രവർത്തകരെ ഫ്രാൻസീസ് ജോർജ് എംപി ആദരിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഇ.ജെ. ആഗസ്തി മെംബർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ജാൻസി തോമസ്, സണ്ണി പാലമറ്റം, സന്തോഷ് കുളത്തിനായിൽ, ഷിലാൽ സുകുമാരൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
മാഞ്ഞൂർ മോഹൻകുമാർ, തോമസ് കണ്ണന്തറ, അഡ്വ. ജയ്സൺ ജോസഫ്, ഡോ. ടി.ടി. തോമസ്, അഡ്വ. ജോസഫ് മുടക്കനാട്ട്, രാജു എമ്മാനുവൽ, ബാബൂസ് രത്നഗിരി, ജോബിൻ വാഴപ്പള്ളിൽ, ചാക്കോച്ചൻ ചെമ്പകശേരിൽ, പഞ്ചായത്ത് മെംബർ ബെറ്റ്സിമോൾ ജോഷി, ജോമോൾ ഫ്രാൻസീസ്, രതീഷ് എണ്ണച്ചേരിൽ, ജോസ് കുമ്പിളുമൂട്ടിൽ, ജേക്കബ് ചെറുപ്ലാക്കിൽ, ബാബു കണ്ണോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.