റബർ ഫാക്ടറിയിൽ തീപിടിത്തം
1533912
Monday, March 17, 2025 7:26 AM IST
കോട്ടയം: ചിങ്ങവനത്ത് റബർ ഫാക്ടറിയിൽ വൻ തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ചിങ്ങവനം എഫ്എസിടി കടവിലെ കീർത്തി ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഏകദേശം 55 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. റബർ മാറ്റുണ്ടാക്കുന്നതിനുള്ള പൊടിയും മാലിന്യങ്ങളുമാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്.
കോട്ടയം, ചങ്ങനാശേരി ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തി അഞ്ചു മണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്ത കാരണം വ്യക്തമല്ല.