വാട്ടർ റെസ്ക്യൂ ഓപ്പറേഷനിൽ പരിശീലനം
1533660
Sunday, March 16, 2025 11:50 PM IST
പാലാ: ജില്ലയിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കായുള്ള സ്പെഷല്‍ പരിശീലനത്തിന്റെ ഭാഗമായി വാട്ടര്‍ റെസ്ക്യൂ ഓപ്പറേഷനില്‍ പരിശീലനം നൽകി. കടനാടില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി നിര്‍വഹിച്ചു.
കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയര്‍ സെക്കൻഡറി സ്കൂളിനു സമീപം നടന്ന പരിശീലന പരിപാടിയില്‍ ഈരാറ്റുപേട്ട ഫയര്സ്റ്റേഷന് ഓഫീസര്‍ കലേഷ് കുമാര്‍, പാലാ സ്റ്റേഷന് ഓഫീസര്‍ ജോസഫ് ജോസഫ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു.
മുഖ്യ പരിശീലകനായ കാഞ്ഞിരപ്പള്ളി നിലയത്തിലെ സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍ പി.എ. നൗഫല്‍, പരിശീലകനായ കോട്ടയം ഓഫീസിലെ അജിത്ത്കുമാര്‍ എന്നിവര്‍ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. പാലാ നിലയത്തിലെ പോസ്റ്റ്വാര്ഡന് ഷിജി മരുതോലില്‍, വോളന്റിയര്‍മാരായ ഹരികുമാര്‍ മറ്റക്കര, ബിനു പെരുമന, അഖിലേഷ് തുടങ്ങിയർ നേതൃത്വം നൽകി.
പാലാ, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട നിലയങ്ങളിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കാണ് പാലാ സ്റ്റേഷനില്‍ പരിശീലനം നൽകിവരുന്നത്.