പൊന്നൊഴുകുംതോട് നവീകരണത്തിന് അഞ്ചു ലക്ഷം രൂപ അനുവദിച്ചു
1533661
Sunday, March 16, 2025 11:50 PM IST
എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽകൃഷി ഇന്നും തുടരുന്ന കാപ്പുകയം പാടശേഖരത്തിന് വെള്ളം ലഭ്യമാക്കുന്ന പൊന്നൊഴുകും തോടിന്റെ വികസനത്തിന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് തുടർപദ്ധതി തയാറായി.
ആദ്യഘട്ടമായി അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ആശാ ജോസഫ്, സെൽവി വിത്സൻ, മാത്യൂസ് പെരുമനങ്ങാട്ട്, ദീപാ ശ്രീജേഷ്, കൃഷി ഓഫീസർ കെ. പ്രവീൺ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, പാടശേഖര സമിതി ഭാരവാഹികളായ ഔസേപ്പച്ചൻ ഞാറയ്ക്കൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, എം.എം. മാത്യു മണ്ഡപത്തിൽ, ഷാജി കടുവതൂക്കിൽ, എം.എം. ജോർജ് മണ്ഡപത്തിൽ, ടി.എൻ. കുട്ടപ്പൻ താന്നിക്കൽ, ചാക്കോച്ചൻ കുന്നത്തുപുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.