കുറുപ്പന്തറ സെന്റ് സേവ്യേഴ്സിലെ പഠനോത്സവം 2025 വേറിട്ട കാഴ്ചയായി
1534055
Tuesday, March 18, 2025 2:31 AM IST
കുറുപ്പന്തറ: കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠനോത്സവം 2025 നടത്തി. പഞ്ചായത്തംഗം ആന്‍സി സിബി ഉദ്ഘാടനം നിര്‍വഹിച്ചു.
ഹെഡ്മാസ്റ്റര് ജോഷി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ അനൂപ് കെ. സെബാസ്റ്റ്യന്‍, ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. അനീഷ, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി, പിടിഎ വൈസ് പ്രസിഡന്റ് സംഗീത ജോഷി, എംപിടിഎ പ്രസിഡന്റ് സല്ഗ ജോമോന് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത വിജ്ഞാനവും ചിന്തകളും കഴിവും ഇവയെല്ലാം നടപ്പില്‍വരുത്താനുള്ള ശേഷിയും വിദ്യാര്‍ഥികള്‍ക്ക് പ്രദശിപ്പിക്കുന്നതിനുള്ള വേദികൂടിയായി സ്കൂളില്‍ നടന്ന പഠനോത്സവം. വിഷയാടിസ്ഥാനത്തില്‍ വിവിധ കലാപരിപാടികളും കുട്ടികള്‍തന്നെ കൊണ്ടുവന്ന വിഭവങ്ങള്‍ക്കൊണ്ടുള്ള ഭക്ഷ്യമേളയും വിവിധ വര്‍ണപുഷ്പങ്ങളാല്‍ ഒരുക്കിയ പുഷ്പമേളയും വിദ്യാര്‍ഥികളുടെ കരവിരുതുകള്‍ പ്രകടമാക്കിയ കര-കൗശല പ്രദര്‍ശനവും പാഠ്യബന്ധിത പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും പഠനോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.