ചീരഞ്ചിറ ഗവ. യുപി സ്കൂള്‍ വാര്‍ഷികം
1534059
Tuesday, March 18, 2025 2:31 AM IST
ചങ്ങനാശേരി: ചീരഞ്ചിറ ഗവണ്മെന്റ് യുപി സ്കൂള്‍ വാര്‍ഷികാഘോഷം വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഷിൻ തലക്കുളം അധ്യക്ഷത വഹിച്ചു.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വര്‍ഗീസ് ആന്റണി മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷേര്‍ലി തോമസ്, പഞ്ചായത്ത് മെംബര്‍ സോഫി ലാലിച്ചന്‍, ഹെഡ്മിസ്ട്രസ് ഒ.എം. രതി, പിടിഎ പ്രസിഡന്റ് എന്‍.എസ്. സനിതാമോള്‍, സ്കൂള്‍ ലീഡര്‍ അബിന്‍ ചാക്കോ, സ്റ്റാഫ് സെക്രട്ടറി പി.കെ. സുജലകുമാരി, ഷിബു ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.