കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്ക്കെതിരേ ധര്‍ണ നടത്തി
1533981
Tuesday, March 18, 2025 12:07 AM IST
പാലാ: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അവഗണന കാണിക്കുന്നുവെന്നാരോപിച്ച് എല്‍ഡിഎഫ് പാലായില്‍ റാലിയും പാലാ ഹെഡ് പോസ്റ്റ് ഓഫീസ് ധര്‍ണയും നടത്തി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു ധര്‍ണ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി തകര്‍ത്ത് രാഷ്ട്രീയ നേട്ടത്തിനായി ശ്രമിക്കുകയാണെന്നും കേന്ദ്രാവിഷ്കൃത പദ്ധതികള്‍പോലും ഇവിടെ നടപ്പാക്കുന്നതിന് തടസം നില്‍ക്കുന്നതായും ആശാ വര്‍ക്കര്‍മാര്‍ക്കായുള്ള കേന്ദ്രവിഹിതംപോലും മുടക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്‍സിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് പാലാ മണ്ഡലം കണ്‍വീനര്‍ ബാബു കെ. ജോര്‍ജ്, ലാലിച്ചന്‍ ജോര്‍ജ്, വി.ടി. തോമസ്, അഡ്വ. ജോസ് ടോം, പി.കെ. ഷാജകുമാര്‍, പി.എം. ജോസഫ്, ടോബിന് കെ. അലക്സ്, കെ.എസ്. രമേശ് ബാബു, ഡോ. തോമസ് കാപ്പന്, ബിജി മണ്ഡപം, പീറ്റര്‍ പന്തലാനി, മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, ഫിലിപ്പ് കുഴികുളം, രാജേഷ് വാളിപ്ലാക്കല്‍, ജെസി ജോര്‍ജ്, സതീഷ് ബാബു, പെണ്ണമ്മ ജോസഫ്, നിര്‍മല ജിമ്മി, ഷാര്‍ളി മാത്യു, എം.ടി. സജി എന്നിവര്‍ പ്രസംഗിച്ചു.