കാരുണ്യ ഇടപെടലുകൾ കാലഘട്ടത്തിന്റെ അനിവാര്യത: ഫാ. തോമസ് ആനിമൂട്ടിൽ
1533914
Monday, March 17, 2025 7:26 AM IST
കോട്ടയം: കാരുണ്യ ഇടപെടലുകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ. കിഴക്കേ നട്ടാശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്ക പള്ളിയിൽ ക്നാനായ കത്തോലിക്ക കോൺഗ്രസ്, ക്നാനായ കാത്തലിക് വിമൻസ് ലീഗ്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലുള്ള ആതുര സേവന കർമ പരിപാടികൾക്ക് തുടക്കംകുറിച്ചു പ്രംസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ അനുസ്മരണ വിശുദ്ധ കുർബാനയ്ക്ക് ഫാ. തോമസ് ആനിമൂട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. തുവാനിസ പ്രാർഥനാലയം ഡയറക്ടർ ഫാ. റെജി മുട്ടത്തിൽ നോമ്പുകാല ചിന്തകൾ പങ്കുവച്ചു.
തിരുക്കർമങ്ങൾക്ക് വികാരി ഫാ. റ്റിനേഷ് പിണർക്കയിൽ, കൈക്കാരന്മാരായ ജോസ് ജെ. മറ്റത്തിൽ, ജയ്മോൻ ആലപ്പാട്ട്, സുജ കൊച്ചുപാലത്താനത്ത്, ദിയ പാളക്കട, ജോഷി മഴുവഞ്ചേരിൽ എന്നിവർ നേതൃത്വം നൽകി.