റോഡ് നിർമാണം ഇന്ന് ആരംഭിക്കും
1533918
Monday, March 17, 2025 7:36 AM IST
അകലക്കുന്നം: പഞ്ചായത്തിലൂടെ കടന്നുപോകുന്ന ചൂരക്കുന്ന് കൊട്ടേപ്പള്ളി ഈഴവൻകുളം തച്ചിലങ്ങാട് മുളേർക്കരി റോഡിന്റെ നിർമാണ പ്രവൃത്തികൾ ഇന്ന് ആരംഭിക്കുമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപിയും ചാണ്ടി ഉമ്മൻ എംഎൽഎയും അറിയിച്ചു. പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടു ത്തിയാണ് ടാറിംഗ്. മൂന്നു കോടി ഏഴു ലക്ഷം രൂപ വകയിരുത്തി നിർമിക്കുന്ന റോഡിന്റെ നിർമാണം പൂർത്തിയായതിനുശേഷം അഞ്ചു വർഷത്തെ പരിപാലനവും നടത്തും.
3.011 കിലോമീറ്റർ റോഡാണ് ആധുനിക നിലവാരത്തിൽ നിർമിക്കുന്നത്. ഫ്രാൻസിസ് ജോർജ് എംപിയുടെയും ചാണ്ടി ഉമ്മൻ എംഎൽഎയുടെയും ഇടപെടലിനെത്തുടർന്നാണ് മുടങ്ങിക്കിടന്ന പ്രവൃത്തികൾ പുനരാരംഭിച്ചത്.
റോഡിന്റെ ഡബ്ല്യുഎംഎം മെറ്റലിങ്ങും ഓട, ചപ്പാത്ത്, കലുങ്ക് എന്നിവയുടെ നിർമാണവും പൂർത്തിയാക്കി. മെറ്റലിംഗ് പൂർത്തിയാകുന്ന മുറയ്ക്ക് ടാറിംഗ് നടക്കും. 25 മില്ലിമീറ്റർ കനത്തിൽ എംഎസ്എസ് ടാറിംഗാണ് നാളെ ആരംഭിക്കുന്നത്.