യാത്രയയപ്പും അവാർഡ് ദാനവും
1533982
Tuesday, March 18, 2025 12:07 AM IST
ഈരാറ്റുപേട്ട: എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി 2024-25 അധ്യായന വർഷം സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപക - അനധ്യാപക അംഗങ്ങൾക്കു യാത്രയയപ്പും 2024 മാർച്ചിൽ നടന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, ബിരുദ - ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരും കലാകായിക മത്സരങ്ങളിൽ മികവു തെളിയിച്ചതുമായ സംഘാംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് ദാനവും സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.
സൊസൈറ്റി പ്രസിഡന്റ് ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.
സഹകാരികൾക്ക് പ്രയോജനം ലഭിക്കുന്ന വിവിധ പദ്ധതികളിലൂടെ പ്രവർത്തന മാതൃക സൃഷ്ടിക്കുന്ന സൊസൈറ്റിയാണ് ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നും അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡന്റ് കെ.സി. കൃഷ്ണകാന്ത്, മുൻ പ്രസിഡന്റുമാരായ ജോസിറ്റ് ജോൺ വെട്ടം, സാബു മാത്യു, ഭരണസമിതി അംഗങ്ങളായ പ്രിൻസ് അലക്സ്, ജോബി ജോസഫ് , ജോബിൻ കുരുവിള, റോയ് ജോസഫ്, സാജു ജയിംസ്, മജോ ജോസഫ്, അമ്പിളി ഗോപൻ, ജിസ്മി സ്കറിയ, സിന്ധു ജി. നായർ, സെക്രട്ടറി മിനി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.