ലഹരി മാഫിയയ്ക്കെതിരേ നാടിന്റെ കൂട്ടായ്മ
1533909
Monday, March 17, 2025 7:26 AM IST
കടുവാക്കുളം: കത്തോലിക്കാ കോൺഗ്രസ് കടുവാക്കുളം യൂണിറ്റിന്റെയും എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ സംയുക്ത സുവാർത്ത സമിതിയുടെയും ആഭിമുഖ്യത്തിൽ ലഹരി മാഫിയയ്ക്കെതിരേ ജനകീയ സദസും സന്ദേശ വാഹന റാലിയും നടത്തി. വാഹന സന്ദേശ യാത്ര സുവാർത്ത സമിതി പ്രസിഡന്റ് ഫാ. ദേവസ്യ മാക്കിയിൽ ഫ്ളാഗ് ഓഫ് ചെയ്തു. ഫാ. ജോർജ് മേരിമംഗലം അധ്യക്ഷത വഹിച്ചു.
കടുവാക്കുളം കവലയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് രാജേഷ് ജോൺ നന്തികാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ ജനകീയ സദസ് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
കേരള കാത്തലിക് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എബി കുന്നേപറമ്പിൽ, ഫാ. ജോസഫ് കാനപള്ളി, ഫാ. ഗീവർഗീസ് കടുങ്ങണിയിൽ, ഫാ. ജോർജ് ജേക്കബ്, റവ. ജേക്കബ് വി. ജോർജ്, ഏലിയാസ് വാക്കപറമ്പിൽ, മനു ജെ. വരാപ്പള്ളി, ഡീക്കൻ എബി ജോർജ്, ജോൺസൺ പൂവന്തുരുത്ത്,
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം സതീഷ് വർക്കി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജിഷ്ണു പ്രസന്നകുമാർ, കത്തോലിക്ക കോൺഗ്രസ് ഫൊറോനാ പ്രസിഡന്റ് ബിനോയി ഇടയാടിൽ, ഫാ. ചാക്കോച്ചൻ വടക്കേതലയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.