ഉദയനാപുരത്ത് അക്കരപ്പാടം സ്കൂളില്‍ ടര്‍ഫ് പൂര്‍ത്തിയാകുന്നു
1534053
Tuesday, March 18, 2025 2:31 AM IST
ഉദയനാപുരം: വൈക്കം ഉദയാനാപുരത്തെ ഫുട്ബോള്‍ പ്രേമികള്‍ക്കായി ആധുനിക നിലവാരത്തില്‍ ടര്‍ഫ് ഒരുങ്ങുന്നു. സംസ്ഥാന കായിക വകുപ്പിന്റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായാണ് ഉദയനാപുരം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ അക്കരപ്പാടം ഗവണ്മെന്റ് യുപി സ്കൂള്‍ ഗ്രൗണ്ടിലാണ് ടര്‍ഫ് കോര്‍ട്ട് ഒരുങ്ങുന്നത്.
48 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം. രാജ്യാന്തര ഫുട്ബോള്‍ ഫെഡറേഷന്റെ (ഫിഫ) മാനദണ്ഡപ്രകാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം. പ്രകാശത്തിനായുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതൊഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്.
65 സെന്റ് സ്ഥലത്ത് സംസ്ഥാന കായിക വകുപ്പിന്റെ 50ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും ചെലവഴിച്ചാണ് നിര്‍മാണം. കൂടാതെ ലൈറ്റുകള്‍ സജ്ജീകരിക്കാനായി സി.കെ. ആശയുടെ എംഎല്‍എ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ടര്‍ഫ് കോര്‍ട്ടിനോടു ചേര്‍ന്ന് വോളിബോള്‍, ബാഡ്മിന്റണ്‍ കളിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.