സ്നേഹിത പോലീസ് സ്റ്റേഷന് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം
1533665
Sunday, March 16, 2025 11:50 PM IST
പാലാ: കുടുംബശ്രീ മിഷനും സംസ്ഥാന ആഭ്യന്തരവകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം ഡിവൈഎസ്പി, എസ്പി ഓഫീസുകള്‍ കേന്ദ്രീകരിച്ചു നടപ്പിലാക്കുന്ന സ്നേഹിത പോലീസ് സ്റ്റേഷന് എക്സ്റ്റന്‍ഷന്‍ സെന്റര്‍ പാലാ ഡിവൈഎസ്പി ഓഫീസില്‍ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ മുനിസിപ്പല്‍ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ ആന്റോ ജോസ് പടിഞ്ഞാറെക്കര അധ്യക്ഷത വഹിച്ചു. പാലാ ഡിവൈഎസ്പി കെ. സദന് മുഖ്യപ്രഭാഷണം നടത്തി.
എസ്എച്ച്ഒമാരായ പ്രിന്‍സ് ജോസഫ്, മുകേഷ്, ശ്യാം, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീലത ഹരിദാസ്, കുടുംബശ്രീ മിഷന് കോട്ടയം എഡിഎംസി പ്രകാശ് ബി. നായര്‍, സ്നേഹിത കൗണ്‍സിലര്‍ മഞ്ജു ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.