"സ്പർശം 2025' പാലിയേറ്റീവ് രോഗീസംഗമം
1533659
Sunday, March 16, 2025 11:50 PM IST
കോരുത്തോട്: പഞ്ചായത്തും ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയും കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി "സ്പർശം 2025' പാലിയേറ്റീവ് രോഗീസംഗമം നടത്തി.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാരാ ലീഗൽ വോളന്റിയർ കെ.ആർ. ഷാജി, കോരുത്തോട് പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. പി.എ. അഞ്ചു, ദയ ചെയർമാൻ പി.എം. ജയകൃഷ്ണൻ, വൈസ് ചെയർമാൻ സോജ ബേബി, ദയ എക്സിക്യൂട്ടീവ് മെംബർ ലിൻസ് ജോസഫ്, ദയ കോ-ഓർഡിനേറ്റർ വിഷ്ണു ജയകൃഷ്ണൻ, കോരുത്തോട് പാലിയേറ്റീവ് കെയർ നഴ്സ് ജയ വേണുഗോപാൽ, വാർഡ് മെംബർ സന്ധ്യ, വിവിധ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ, ആയുർവേദ, അലോപ്പതി, ഹോമിയോ ഡോക്ടർമാർ എന്നിവർ പ്രസംഗിച്ചു.
നിയമ സഹായ ക്ലിനിക്, ബോധവത്കരണ ക്ലാസ്, ആയുർവേദ, അലോപ്പതി, ഹോമിയോ ക്യാമ്പുകൾ എന്നിവ നടത്തി. വീൽചെയർ, വാക്കർ, ഡയാലൈസർ, ക്രച്ചസ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും ഡയപ്പർ, അണ്ടർ പാഡ് തുടങ്ങിയ മെഡിക്കൽ കിറ്റുകളും രോഗികൾക്ക് ദയ വിതരണം ചെയ്തു.