സില്‍വര്‍ലൈന്‍ വിരുദ്ധ പോരാട്ടം: മൂന്നാംവാര്‍ഷിക സംഗമം ഇന്ന്
1533927
Monday, March 17, 2025 7:36 AM IST
മാടപ്പള്ളി: വെങ്കോട്ടയ്ക്കടുത്ത് റീത്തുപള്ളി ജംഗ്ഷനില്‍ 2022 മാര്‍ച്ച് 17ന് നടന്ന സില്‍വര്‍ലൈന്‍ ചെറുത്തുനില്പ് സമരത്തിന്റെ മൂന്നാം വാര്‍ഷികം ഇന്നു നടക്കും.
രാവിലെ 10ന് മാടപ്പളളി വെങ്കോട്ട റീത്തുപള്ളിക്കടുത്തുള്ള സ്ഥിരം സമരപ്പന്തലില്‍ സംസ്ഥാനതല സമരപോരാളികളുടെ സംഗമം നടക്കും. ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് സംഗമം ഉദ്ഘാടനം ചെയ്യും.
ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിക്കും. മുന്‍മന്ത്രി കെ.സി. ജോസഫ്, സി.ആര്. നീലകണ്ഠന്, ജോസഫ് എം. പുതുശേരി, ജോസി സെബാസ്റ്റ്യന്‍, വി.ജെ. ലാലി, ഡോ. റൂബിള്‍രാജ്, പ്രിന്‍സ് ലൂക്കോസ്, കുഞ്ഞുകോശി പോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.