ഇടപ്പള്ളി കോളനിയിലെ റോഡ് നന്നാക്കണം
1534066
Tuesday, March 18, 2025 2:40 AM IST
മാടപ്പള്ളി: മാടപ്പള്ളി-ഇടപ്പള്ളി കോളനിയിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് സിപിഐ വെങ്കോട്ട ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം ഷേര്‍ലി ഹരികൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ.ജെ. തോമസ് അധ്യക്ഷനായിരുന്നു. മുതിര്‍ന്ന പാര്‍ട്ടി അംഗം ശിവരാമന് നായര്‍ പതാക ഉയര്‍ത്തി. മണ്ഡലം സെക്രട്ടറി എം.ആര് രഘുദാസ്. പി.ആര് സുനില്‍, പി.എ ബാബു എന്നിവര്‍ പ്രസംഗിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി അനില്‍കുമാര്‍ മഴുവഞ്ചേരിയെയും, അസിസ്റ്റന്റ് സെക്രട്ടറിയായി ബിജു മനോഹരനെയും തെരഞ്ഞെടുത്തു.