മ്ലാ​മ​ല: പാ​ര്‍​ല​മെ​ന്‍റ​റികാ​ര്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ന​ട​ന്ന യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ് മ​ത്സ​ര​ത്തി​ല്‍ മ്ലാ​മ​ല ഫാ​ത്തി​മ ഹൈ​സ്‌​കൂ​ള്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​മാ​യി. ക​ഴി​ഞ്ഞ വ​ര്‍​ഷം നേ​ടി​യ ​ര​ണ്ടാം സ്ഥാ​നം മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് 35 കു​ട്ടി പാ​ര്‍​ല​മെ​ന്‍റേറി​യ​ന്മാര്‍.​

യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ലി​ജി​മോ​ള്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.