വൈക്കം മഹാദേവ ക്ഷേത്രത്തിൽ കോടി അർച്ചനയ്ക്ക് തുടക്കം
1534052
Tuesday, March 18, 2025 2:31 AM IST
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ12 വർഷത്തിൽ ഒരിക്കൽ നടത്തുന്ന കോടി അർച്ചനയ്ക്ക് തുടക്കമായി. ഇന്നലെ രാവിലെ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച കോടി അർച്ചനയിൽ 51 ആചാര്യൻമാരാണ് പങ്കെടുത്തത്.
ഇന്നലെ ചിത്തിരനാളിൽ ആരംഭിച്ച അർച്ചന ഏപ്രിൽ12ന് അത്തംനാളിലാണ് സമാപിക്കുന്നത്. ഒരു ദിവസം 3,70,171 ഉരു മന്ത്രമാണ് ജപിക്കുക. ഏപ്രിൽ13ന് സഹസ്രകലശവും ഉദയനാപുരം ക്ഷേത്രത്തിൽ ലക്ഷാർച്ചനയും നടക്കും.
കോടി അർച്ചനമണ്ഡപസമർപ്പണം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി, കമ്മറ്റി പ്രസിഡന്റ് അഡ്വ.എസ്. സുധീഷ്കുമാർ, ജനറൽ സെക്രട്ടറി പി. സുനിൽകുമാർ എക്സിക്യൂട്ടീവ് അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.