തയ്യല്‍ മെഷീന് വിതരണം
1534069
Tuesday, March 18, 2025 2:40 AM IST
കോട്ടയം: സ്വയംതൊഴില്‍ പദ്ധതികളിലൂടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മെഷീന് യൂണിറ്റുകള്‍ വിതരണം ചെയ്തു. ലാസ്യം സംഘടനയുടെ സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് സിംഗര്‍ കമ്പനിയുടെ തയ്യല്‍ മെഷീന് യൂണിറ്റുകള്‍ വിതരണം ചെയ്തത്.
മെഷീന് യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ്ജ്, കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോഓര്‍ഡിനേറ്റര്‍ ബെസി ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.