ഏകദിന ഉപവാസം നടത്തി
1534060
Tuesday, March 18, 2025 2:31 AM IST
തെങ്ങണ: സെക്രട്ടേറിയറ്റ് നടയില്‍ വേതനവര്‍ധന നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ രാഷ്ട്രീയകാര്യ സമിതി ചെയര്മാന് തോമസ് കെ. മാറാട്ടുകളം തെങ്ങണ ജംഗ്ഷനില്‍ ഏകദിന ഉപവാസം നടത്തി. ജില്ലാ പ്രസിഡന്റ് ജോയി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്‍സ് മാമ്മൂട്ടില്‍ അധ്യക്ഷത വഹിച്ചു.
വൈകുന്നേരം പാര്‍ട്ടി നിയോജകമണ്ഡലം സെക്രട്ടറി പ്രഫ.കെ.എം. തോമസ് നാരങ്ങാനീര് നല്കി ഉപവാസം അവസാനിപ്പിച്ചു. ബാബു കുട്ടന്‍ചിറ, അലി സുജാത്, ആശാദീപ് ഇമ്മാനുവല്‍, കാപ്പില്‍ തുളസിദാസ്, ഫ്രാന്‍സിസ് കൂരോത്ത്, ഡോ. സാജു കണ്ണന്തറ, ജോസഫ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.