"സമ്മര്‍ ഗ്രീന്‍' ഫുഡ് ഫെസ്റ്റ് മേയ് ഒന്നു മുതല്‍
1533921
Monday, March 17, 2025 7:36 AM IST
കുറുപ്പന്തറ: മാലിന്യം നിറഞ്ഞ എംവിഐപി കനാല്‍ ശുചീകരണവും പിന്നീട് സൗന്ദര്യവത്കരണവും ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയ ഓമല്ലൂര്‍ വീ ക്യാന്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ "സമ്മര്‍ ഗ്രീന്‍' ഫുഡ് ഫെസ്റ്റ് മേയ് ഒന്നു മുതല്‍ നാലുവരെ നടത്തും.
ഫുഡ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. സിനിമാ നടനും സംവിധായകനുമായ ദിലീഷ് പോത്തന് ചടങ്ങിൽ പങ്കെടുത്തു.
ഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും. ഫെസ്റ്റിന് വേണ്ടിയുള്ള സ്വാഗതസംഘത്തിനു രൂപം നല്കി. എംഎല്‍എ രക്ഷാധികാരിയും ജില്ലാ പഞ്ചായത്തംഗം നിര്‍മല ജിമ്മി സഹരക്ഷാധികാരിയുമായ സ്വാഗതസംഘത്തില്‍ ദിലീഷ് പോത്തന് ബ്രാന്‍ഡ് അംബാസഡര്‍, ഫൗണ്ടേഷന് പ്രസിഡന്റ് ജെയ്സണ്‍ പാളിയില്‍-ചെയര്മാന്,
പഞ്ചായത്തംഗങ്ങളായ ചാക്കോ മത്തായി, ലിസി ജോസ്- കോ-ഓര്‍ഡിനേറ്റര്‍മാര്‍, ബേബി ഒറ്റപ്ലാക്കില്‍, പി.ടി. ജോസഫ് പാളിയില്‍-ജനറല്‍ കണ്‍വീനര്‍മാര്‍, ജെയ്മോന് ചിറയില്‍-കണ്‍വീനര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.