കാ​ഞ്ഞി​ര​പ്പ​ള്ളി: ദീ​പി​ക​യും ദീ​പി​ക ബാ​ല​സ​ഖ്യ​വും ചേ​ർ​ന്ന് "മ​യ​ക്കു​മ​രു​ന്നി​ൽ മ​രു​ന്നി​ല്ല, മ​ര​ണ​മാ​ണ്' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തു​ന്ന ല​ഹ​രിവി​രു​ദ്ധ കാ​ന്പ​യി​ൻ ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി എ​ൻ. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ആ​ന്‍റ​ണി തോ​ക്ക​നാ​ട്ട്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​എ​ൽ നാ​ഷ​ണ​ൽ കോ​-ഓർ​ഡി​നേ​റ്റ​ർ വ​ർ​ഗീ​സ് കൊ​ച്ചു​കു​ന്നേ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് പു​ഴ​ക്ക​ര, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​വൈ​എ​സ്പി എ​ൻ. അ​നി​ൽ​കു​മാ​ർ ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.