യാത്രയയപ്പ് നല്കി
1534061
Tuesday, March 18, 2025 2:31 AM IST
ചങ്ങനാശേരി: സര്‍വീസില്‍നിന്നു വിരമിക്കുന്ന ചങ്ങനാശേരി എസ്ബി കോളജ് മലയാള വിഭാഗം മേധാവി ഡോ. ജോസഫ് സ്കറിയായ്ക്ക് മലയാളം പൂര്‍വവിദ്യാര്‍ഥി സംഘടന യാത്രയയപ്പു നല്കി. സംഘടനയുടെ ഉപഹാരം വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും പൂര്‍വവിദ്യാര്‍ഥിയുമായ ഡോ.എ. അപ്പുക്കുട്ടന് സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം, ഡോ.ജി. സുരേഷ്, ജയിംസ് മാളിയേക്കല്‍, പ്രഫ. ജെ.സി. മാടപ്പാട്, ഷിബു മഠത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.