നഗരസഭാ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു
1533917
Monday, March 17, 2025 7:26 AM IST
കോട്ടയം: നഗരത്തിൽ സ്ഥിതി ചെയ്യുന്ന നഗരസഭാ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. പഴയ പച്ചക്കറി മാർക്കറ്റിലാണ് സംഭവം. അവധി ദിനമായതിനാൽ വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.
സപ്ലൈകോ സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തെ കോൺക്രീറ്റാണ് തകർന്നു വീണത്. മുന്പ് മാവേലി സ്റ്റോറായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്.