കുരുന്നു മനസുകളിൽ ഗാന്ധിയൻ ആദർശങ്ങൾ ഉറച്ച ബോധത്തോടെ വേര് മുളപ്പിച്ചെടുക്കണം: തുഷാർ ഗാന്ധി
1533980
Tuesday, March 18, 2025 12:07 AM IST
മേലുകാവുമറ്റം: കുരുന്നു മനസുകളുടെ ഹൃദയങ്ങളിൽ ഗാന്ധിയൻ ആദർശങ്ങൾ ഉറച്ചബോധത്തോടെ വേര് മുളപ്പിച്ചെടുക്കണമെന്ന് തുഷാർ ഗാന്ധി. മേലുകാവുമറ്റം സെന്റ് തോമസ് യുപി സ്കൂളിൽ "ഇന്ത്യയെ സ്നേഹിക്കുക, ഗാന്ധിയൻ ആശയങ്ങളിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി ആഗ്രഹിച്ച രാഷ്ട്രപുനർനിർമിതിക്ക് സഹന - സാഹോദര്യ മനോഭാവം ഏതൊരാൾക്കും അത്യാവശ്യമാണ്. രാജ്യത്തെ പുനർനിർമിക്കുവാൻ രാജ്യത്തിന്റെ നന്മകൾ കാത്തുസൂക്ഷിക്കാൻ കുട്ടികൾക്ക് സാധിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഗാന്ധിജിയുടെ ഫോട്ടോയുടെ അനാച്ഛാദനവും തുഷാർ ഗാന്ധി നിർവഹിച്ചു. സമ്മേളനം മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കോനുകുന്നേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. ജോർജ് കാരാംവേലിൻ അധ്യക്ഷത വഹിച്ചു.