മരം കടപുഴകി ഗതാഗതം തടസപ്പെട്ടു
1534070
Tuesday, March 18, 2025 2:40 AM IST
കോട്ടയം: മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. ചാലുകുന്ന് - കുടയംപടി റോഡില്‍ ചാലുകുന്ന് ഇറക്കത്തിലാണ് റോഡിനോടു ചേര്‍ന്നു നിന്നിരുന്ന വലിയ ചേരുമരം ഇന്നലെ രാവിലെ ഒമ്പതോടെ കടപുഴകിയത്. കോട്ടയത്തു നിന്നെത്തിയ ഫയര്‍ ഫോഴ്സ് അധികൃതര്‍ മരം വെട്ടിമാറ്റി. ഏറെ നേരം ഗതാഗതവും തടസപ്പെട്ടു.