പ്രതിഷേധ ധര്‍ണ നടത്തി
1533983
Tuesday, March 18, 2025 12:07 AM IST
പാലാ: ആശാ വര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് നടത്തുന്ന സമരം അടിയന്തരമായി ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
സംസ്ഥാന കമ്മിറ്റിയംഗം എം.വി. മനോജ് ഉദ്ഘാടനം ചെയ്തു. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രാജന് കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു.
അശോക് മാത്യു, ആര്. സജീവ്, റോയി മാത്യു, ജോയി സ്കറിയ, ആര്. പ്രേംജി, പ്രഫ. സതീഷ് ചൊള്ളാനി, എന്‍. സുരേഷ്, ഷോജി ഗോപി, ബിബിന്‍ രാജ്, പ്രേംജിത്ത് ഏര്‍ത്തയില്‍, തോമസുകുട്ടി നെച്ചിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.