മാര്‍ പവ്വത്തിലിന്റെ സാമൂഹിക ഇടപെടലുകള്‍ സ്മരിക്കപ്പെടും: ഗീവര്‍ഗീസ് മാര്‍ അപ്രേം
1534063
Tuesday, March 18, 2025 2:39 AM IST
ചങ്ങനാശേരി: സാമൂഹിക പൊതുമണ്ഡലങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ തിരുത്തല്‍ ശക്തിയായി നിലകൊള്ളുകയും ചെയ്ത കര്‍മനിരതനായ അജപാലകനായിരുന്നു മാര്‍ ജോസഫ് പവ്വത്തിലെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങൾ സ്മരണീയമാണെന്നും കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം.
കത്തീഡ്രല്‍ ഹാളില്‍ കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി സംഘടിപ്പിച്ച മാര്‍ ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ പവ്വത്തിലിന്റെ ക്രാന്തദര്‍ശിത്വം നമ്മെ എന്നും അദ്ഭുതപ്പെടുത്തുന്നതാണെന്നും ബിഷപ് പറഞ്ഞു.
പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. ഷെറിന് കുറശേരി, സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി എസ്എബിഎസ്, സൈബി അക്കര, ഔസേപ്പച്ചന് ചെറുകാട്, തോമസുകുട്ടി മണക്കുന്നേല്‍, കെ.പി. മാത്യു, ജയിംസ് ഇലവുങ്കല്‍, ലിസി ജോസ് എന്നിവര്‍ പ്രസംഗിച്ചു.