വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ 19ന്
1533911
Monday, March 17, 2025 7:26 AM IST
അരുവിക്കുഴി: ലൂർദ്മാതാ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ 19ന് ആചരിക്കും. രാവിലെ 10.30ന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. ജോബി മാറാമറ്റത്തിൽ എച്ച്ജിഎൻ കാർമികത്വം വഹിക്കും.
തുടർന്ന് പ്രദക്ഷിണം, ഊട്ടുനേർച്ച. തിരുനാൾ ആചരണത്തിന് വികാരി ഫാ. ജേക്കബ് ചീരംവേലിൽ, ഫാ. ലൈജു കണിച്ചേരിൽ, കൈക്കാരന്മാരായ തങ്കച്ചൻ പുല്ലാട്ടുകാല, ജോഷി പുലുന്പേത്തകിടിയിൽ തുടങ്ങിയവർ നേതൃത്വം നൽകും.