എസ്ജെസിസിയില് 271 വിദ്യാര്‍ഥകള്‍ക്ക് ബിരുദവും 35 വിദ്യാര്‍ഥികള്‍ക്ക് ബിരുദാനന്തര ബിരുദവും നല്കി
1533925
Monday, March 17, 2025 7:36 AM IST
ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ ബിരുദദാന ചടങ്ങ് നടന്നു. വിവിധ ഡിപ്പാര്ട്ട്മെന്റുകളില്നിന്നുളള 271 വിദ്യാര്‍ഥികള്‍ ബിരുദവും 35 വിദ്യാര്‍ഥികള്‍ ബിരുദാനന്തര ബിരുദവും ഏറ്റുവാങ്ങി.
മാധ്യമ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളിലേക്ക് എത്തണമെന്നും പൂര്‍വ വിദ്യാര്‍ഥികള്‍ എസ്ജെസിസിയുടെ ബ്രാന്‍ഡ് അംബാസിഡര്മാരാകണമെന്നും ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്ത എംജി യൂണിവേഴ്സിറ്റിയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് പറഞ്ഞു.
മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ് ആമുഖപ്രഭാഷണം നടത്തി. കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. മാത്യു മുരിയന്‍കരി ആമുഖ്യം പ്രസംഗം നടത്തി.
റിസര്‍ച്ച് ഡയറക്ടര്‍ റവ.ഡോ. ലിങ്കണ് കടൂപ്പാറയില്‍, അക്കാഡമിക് ഡയറക്ടര്‍ ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, ബര്‍സാര്‍ ഫാ. ലിപിന്‍ തുണ്ടുകളം, വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോസഫ്, എബിന് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.